LogoLoginKerala

ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന പുതിയ ചിത്രമൊരുക്കുന്നത് നിസ്സാം ബഷീര്‍

 
dileep

മ്മൂട്ടി നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജനപ്രിയനായകന്‍ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്നു. റോഷാക്കിന്റെ രചന നിര്‍വഹിച്ച സമീര്‍ അബ്ദുള്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്.
ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്, വണ്ടര്‍വാള്‍ സിനിമാസ് എന്നിവര്‍ സംയുക്ത്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.