LogoLoginKerala

ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ തെരഞ്ഞെടുത്തു; ആദ്യ പത്തിൽ ദീപിക പദുക്കോണും

 
ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ തെരഞ്ഞെടുത്തു; ആദ്യ പത്തിൽ ദീപിക പദുക്കോണും

ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയായി ഇംഗ്ലീഷ് നടി ജോഡീ കോമറിനെ തെരഞ്ഞെടുത്തു. അഴകളവുകളുടെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പ്. യുകെ ആസ്ഥാനമായുള്ള ഹാർലി സ്ട്രീറ്റ് കോസ്‌മെറ്റിക് സർജൻ ഡോ.ജൂലിയൻ ഡി സിൽവയാണ് ലോക സുന്ദരിയെ തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് ദീപിക പദുക്കോൺ ആദ്യ പത്തിൽ ഇടം നേടി.

പുരാതന ഗ്രീക്ക് വിദ്യയായ ‘ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി’ മുന്നോട്ട് വയ്ക്കുന്ന അഴകളവുകളാണ് മാനദണ്ഡം. കണ്ണുകൾ, പുരികം, മുക്ക്, ചുണ്ട്, താടി, താടിയെല്ല് എന്നിവയുടെ ആകൃതി, അളവ് എന്നിവയെല്ലാം പരിഗണിച്ചാണ് സുന്ദരിയെ തെരഞ്ഞെടുക്കുന്നത്. 98.7 ശതമാനമായിരുന്നു ജോഡീ കോമറിന്റെ റേഷ്യോ. ഹോളിവുഡ് നടി സെൻഡയ (94.37%), മോഡൽ ബെല്ല ഹദീദ് (94.35%) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

നാലാം സ്ഥാനത്ത് ബെയോൺസും (92.44%), അഞ്ചാം സ്ഥാനത്ത് അരിയാന ഗ്രാൻഡെയും (91.81%), ആറാം സ്ഥാനത്ത് ടെയ്‌ലർ സ്വിഫ്റ്റുമാണ് (91.64%). ഏഴാം സ്ഥാനത്തുള്ള ജോർദാൻ ഡൺ (91.39%), എട്ടാം സ്ഥാനത്തുള്ള കിം കർദാഷ്യൻ (91.28%), ഒൻപതാം സ്ഥാനത്തുള്ള ദീപിക പദുക്കോൺ (91.22%), പത്താം സ്ഥാനത്തുള്ള ഹോയോൻ ജംഗ് (89.63%) എന്നിവരാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് സെലിബ്രിറ്റികൾ.