ഡാന്‍സ് പാര്‍ട്ടി ഫസ്റ്റ്ലുക്ക്; ഷൈന്‍ടോംചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി ഒന്നിക്കുന്നു

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഡാന്‍സ് പാര്‍ട്ടി '. മലയാള സിനിമയിലേക്ക് ഓള്‍ഗ പ്രൊഡക്ഷന്‍സ് എന്ന പുതു പ്രൊഡക്ഷന്‍ ബാനറിന് ഡാന്‍സ് പാര്‍ട്ടിയിലൂടെ തുടക്കമിടുകയാണ്. റെജി പ്രോത്താസിസ്, നൈസി റെജി ദമ്പതിമാരാണ് ഓള്‍ഗ പ്രൊഡക്ഷന്‍സിനെ നയിക്കുന്നത്. ഡാന്‍സ് പാര്‍ട്ടിയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ വളരെ കളര്‍ഫുളളായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. പ്രിത്വിരാജിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്.
ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന കുറച്ചു യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. വിലക്ക്, വിവാദങ്ങള്‍ക്ക് ശേഷം ശ്രീനാഥ് ഭാസി ആദ്യമായി അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട് ' ഡാന്‍സ് പാര്‍ട്ടിക്ക് '. ബിനു കുര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സോഹന്‍ സീനുലാല്‍ തന്നെയാണ്.
ജൂഡ് ആന്തണി ജോസഫ്, ഫുക്രു, സാജു നവോദയ, ലെന, പ്രയാഗ മാര്‍ട്ടിന്‍, ശ്രദ്ധ ഗോകുല്‍, ജോളി ചിറയത്ത്, പ്രീതി, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ബിനു തൃക്കാക്കര, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, അമാര, സിജി, സുശീല്‍, ബിന്ദു, നസീര്‍ഖാന്‍, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായര്‍, എല്‍ദോ സുമേഷ്, ഡോക്ടര്‍ ശശികാന്ത്, വര്‍ഗീസ് എന്നിവരാണ് മറ്റു താരങ്ങള്‍. രാഹുല്‍രാജാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്.
ബിജിപാല്‍, രാഹുല്‍ രാജ്, വി3 കെ എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.. എഡിറ്റിങ് - വി സാജന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - സുനില്‍ ജോസ്, ലിറിക്‌സ് - സന്തോഷ് വര്‍മ്മ, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷഫീക്ക് കെ കുഞ്ഞുമോന്‍, പ്രൊജക്റ്റ് ഡിസൈനര്‍ - മധു തമ്മനം, ആര്‍ട്ട് - സതീഷ് കൊല്ലം, കൊറിയോഗ്രാഫര്‍ - ഷെരീഫ് മാസ്റ്റര്‍, കൊ ഡയറക്ടര്‍ - പ്രകാശ് കെ മധു, മേക്ക് അപ് - റോണക്‌സ് സേവ്യര്‍, കോസ്റ്റും - അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ - ഡാന്‍ ജോസ്, സ്റ്റില്‍സ് - നിദാദ് കെ എന്‍, ഡിസൈന്‍സ് - കോളിന്‍സ് ലിയോഫില്‍, പി ആര്‍ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍,പി ആര്‍ ഒ - എ എസ് ദിനേശ്