'സി.ഐ.ഡി. രാമ ചന്ദ്രന്‍ റിട്ട. എസ്.ഐ' സിനിമയുടെ പൂജയും ടൈറ്റില്‍ ലോഞ്ചും നടന്നു

കലാഭവന്‍ ഷാജോണ്‍' കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രന്‍ . റിട്ട. എസ്.ഐ. ഏ.ഡി.1877. സെന്‍സ് ലോഞ്ച് എന്റെര്‍ടൈന്‍ മെന്റന്റിന്റെ ബാനറില്‍ നിര്‍മ്മിച്ച് നവാഗതനായ സന്യൂപ് സത്യന്‍ സംവിധാനം ചെയ്യുന്നഈ ചിത്രത്തിന്റെ പൂജയും ടൈറ്റിലില്‍ ലോഞ്ചും ഫെബ്രുവരി ഇരുപത്തിയേഴ് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് എസ്.പി. ഗ്രാന്റ് ഡെയ്‌സ് ഹോട്ടലില്‍ വച്ച്പ്രൗഢ ഗംഭിരമായ ചടങ്ങിലൂടെ നടന്നു.
വലിയ ജനപങ്കാളിത്തത്തോടെ നടന്ന ഈ ചടങ്ങില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍. അണിയറ പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍ എന്നിവര്‍ പങ്കെടുത്തു. പതിവു ചടങ്ങുകളില്‍ നിന്നും വ്യത്യസ്ഥമായിരുന്നു ചടങ്ങ്. നമ്മുടെ പരമ്പരാഗത കലാരൂപമായ - തിരുവാതിര കളിയോടെയായിരുന്നു ചടങ്ങുകള്‍ക്കു തുടക്കമിട്ടത്. തുടര്‍ന്ന് നടന്ന പൂജാ ചടങ്ങില്‍ സംവിധായകനും, തിരക്കഥാകൃത്തും, നടന്നു മായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് സംവിധായകരായ തുളസീദാസ്, സുരേഷ് ഉണ്ണിത്താന്‍ മധുപാല്‍,, നിര്‍മ്മാതാവ് ബി.രാകേഷ്, രഘുചന്ദ്രന്‍ നായര്‍ (തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിസന്റെ ശ്രീമതി ഭാഗ്യ ലഷ്മി എന്നിവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് സംവിധായകന്‍ തുളമ്പീ ദാസ്. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പു നല്‍കിയത് സുരേഷ് ഉണ്ണിത്താനാണ്. മധുപാല്‍, സുധീര്‍ കരമന, തുളസീദാസ്, സുരേഷ് ഉണ്ണിത്താന്‍, സജിന്‍ ലാല്‍, ഭാഗ്യ ലഷ്മി വി.കെ. ബൈജു, ബാലാജി ശര്‍മ്മാ , കിരണ്‍ രാജ്, വിനു കിരിയത്ത്, കലാഭവന്‍ ഷാജോണ്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സുധന്‍ രാജ് സ്വാഗതപ്രസംഗം നടത്തി.
പൂര്‍ണ്ണമായും ഒരു ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ മൂവിയായിരിക്കുമെന്ന് സംവിധായകന്‍ സനൂപ് സത്യന്‍ പറഞ്ഞു മുപ്പത്തിമൂന്നു വര്‍ഷത്തെ സര്‍വ്വീസ്സിനു ശേഷം ഔദ്യോഗികജീവിതത്തില്‍ നിന്നും വിരമിച്ച ക്രൈംബ്രാഞ്ച് എസ്.ഐ. രാമചന്ദ്രന്‍ ഒരു കേസന്വേഷണം ഏ റ്റെടുക്കുന്നു. ഔദ്യോഗിക പദവിയില്ലാതെ ഒരു മുന്‍പൊലീസുദ്യോസ്ഥന്‍ നടത്തുന്ന ഒരു കേസന്വേഷണം. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ബുദ്ധി വൈഭവത്തിലൂടെയുള്ള അന്വേഷമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ എസ്.എ. രാമചന്ദ്രനെ അവതരിപ്പിക്കുന്നത് കലാഭവന്‍ ഷാജോണ്‍ ആണ്.
ബൈജു സന്തോഷ് സുധീര്‍ കരമന, അനു മോള്‍, ഇന്ദ്രന്‍സ് പ്രം കുമാര്‍, അനു മോള്‍, താളസീദാസ്, വി.കെ. ബൈജു, ബാലാജി ഗര്‍മ്മാ മനുരാജ് ബാദുഷാ , എന്നിവരും പ്രധാന താരങ്ങളാണ്.സനൂപ് സത്യന്‍ - അനീഷ്. വി.ശിവദാസ് എന്നിവരുടേതാണു തിരക്കഥ. ഗാനങ്ങള്‍. - ദീപക് ചന്ദ്രന്‍. സംഗീതം - അനു ബി.നായര്‍. ഛായാഗ്രഹണം - ജോ ക്രിസ്റ്റോ സേവ്യര്‍ , എഡിറ്റിംഗ് - വിഷ്ണു വിശാഖ്. കലാസംവിധാനം - മനോജ് മാവേലിക്കര മേക്കപ്പ. ഒക്കല്‍ ദാസ്. കോസ്റ്റും. ഡിസൈന്‍ - റാണാ പ്രതാപ് , പ്രൊജക്റ്റ് ഡിസൈനര്‍ - സുധന്‍ രാജ് പ്രൊഡക്ഷന്‍ കണ്‍ കോളര്‍ - സുനില്‍ പേട്ട വാഴൂര്‍ ജോസ്