ചിയാന്‍ വിക്രമിന് സംഘട്ടനത്തിനിടെ പരിക്ക്

ചെന്നൈ- പാ രഞ്ജിത്തിന്റെ പിരീഡ് സിനിമയായ തങ്കലാന്റെ ചിത്രീകരണത്തിനുള്ള ആക്ഷന്‍ റിഹേഴ്‌സലിനിടെ ചിയാന്‍ വിക്രമിന് പരിക്ക്. വാരിയെല്ലിന് ഒടിവ് സംഭവിച്ച വിക്രം ആശുപത്രിയിലാണ്. ഒന്നര മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടകത്തിലെ കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമാക്കി ഒരുങ്ങുന്ന തങ്കലാന് വേണ്ടി വിക്രം ഞെട്ടിക്കുന്ന ബോഡി ട്രാന്‍സ്‌ഫോര്‍മേഷനാണ് നടത്തിയത്. ആക്ഷന് പ്രാധാന്യമുള്ള ഈ സിനിമ ബ്രിട്ടീഷ് ഭരണകാലത്ത് കെ ജി എഫില്‍ അടിമപ്പണി ചെയ്തിരുന്ന തൊഴിലാളികളുടെ കഥയാണ് പറയുന്നത്. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. മാളവിക മോഹനന്‍, പശുപതി തുടങ്ങിയരും വില്ലന്‍ വേഷത്തില്‍ ഡാനിയല്‍ കാള്‍ട്ടഗ്രോണ്‍ എന്ന ബ്രിട്ടീഷ് താരവും അഭിനയിക്കുന്നു.
ഒടുവില്‍ റിലീസ് ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന ചിത്രത്തിലെ ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തിന് വലിയ പ്രശംസയാണ് വിക്രം നേടിയത്.