LogoLoginKerala

ഇത്തവണത്തെ ഓസ്‌കാറിന് അവതാരികയാകാന്‍ ബോളിവുഡ് താര റാണി ദീപിക പദുക്കോണ്‍

 
deepika

രാജ്യത്തെ തേടി പുതിയൊരു അംഗീകാരം കൂടി  ബോളിവുഡ് താര റാണി ദീപികയിലൂടെ രാജ്യത്തിന് കൈവന്നിരിക്കുകയാണ്.  ഓസ്‌കര്‍ പുരസ്‌കാര വേദിയിലെ അവതാരകരില്‍ ഒരാളായി ഇന്ത്യയുടെ ദീപിക പദുക്കോണ്‍ ഇടംപിടിച്ചിരിക്കുകയാണ്. ദീപിക പദുക്കോണിന് പുറമേ റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്‌സണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, ട്രോയ് കോട്‌സൂര്‍, ജോനാഥന്‍ മേജേഴ്‌സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്‌റ്റേ്‌ലാവ്, ഡോണി യെന്‍ എന്നിവരാണ് മറ്റ് അവതാരകര്‍. 16 പേരാണ് ഓസ്‌കറിന് അവതാരകരായിട്ടുണ്ടാകുക. 2016ല്‍ ഓസ്‌കാര്‍ പ്രഖ്യാപനത്തിന് അവതാരകയായി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമുണ്ടായിരുന്നു.

അതേസമയം ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അവാര്‍ഡ് പ്രഖ്യാപനമാണ് ഇത്തവണത്തെ ഓസ്‌കര്‍. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ അവാര്‍ഡിന് മത്സരിക്കുന്ന 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു'വിലാണ് ആരാധകരുടെ പ്രതീക്ഷകളത്രയും. ഷൗനക് സെന്‍ സംവിധാനം ചെയ്ത 'ഓള്‍ ദാറ്റ് ബ്രീത്ത്‌സ്', കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ 'ദ് എലിഫെന്റ് വിസ്‌പേഴ്‌സ്' എന്നീ ഡോക്യുമെന്ററികളും ഇന്ത്യയില്‍ നിന്ന് ഓസ്‌കറിന് മത്സരിക്കുന്നുണ്ട്.