LogoLoginKerala

ആടുജീവിതം വീഡിയോ ചോര്‍ന്നതിലെ മനോവിഷമം പങ്കുവെച്ച് ബ്ലെസ്സി

 
blessy

ടുജീവിതം എന്ന സിനിമയുടെ ട്രെയിലര്‍ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ യഥാര്‍ത്ഥ ട്രെയിലര്‍ അല്ലന്ന്  സംവിധായകന്‍ ബ്ലെസി. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു പ്രതിസന്ധിയുണ്ടായതില്‍ മാനസിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ പ്രേക്ഷകരോട് പറഞ്ഞു.
ഇത് ട്രെയിലര്‍ അല്ലെന്നും മറിച്ച് മൂന്ന് മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോ കണ്ടന്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ഡെഡ്‌ലൈന്‍ എന്ന വിനോദ മാസികയുടെ സൈറ്റിലാണ് ഈ വിഡിയോ ആദ്യമായി ലീക്കായത്. ഫെസ്റ്റിവലുകള്‍ക്കും വേള്‍ഡ് റിലീസിനുമൊക്കെ വേണ്ടി വിവിധ ഏജന്‍സികള്‍ക്ക് കാണിക്കാനായി തയ്യാറാക്കിയ മൂന്ന് മിനിട്ടുള്ള കണ്ടന്റാണ് എഫ്.ബിയിലും ട്വിറ്ററിലുമൊക്കെയായി പ്രചരിക്കപ്പെടുന്നത്. ഇത് ബിസിനസ് പര്‍പ്പസിനായി മാത്രം ഇറക്കിയ വിഡിയോയാണ്.


 
ഡെഡ്‌ലൈനില്‍ ഈ വിഡിയോ കണ്ടന്റ് വന്നപ്പോഴും അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ ഇത് ഷെയര്‍ ചെയ്തിരുന്നില്ല. സൈറ്റില്‍ നിന്ന് ക്യാപ്ചര്‍ ചെയ്ത ലോ കോളിറ്റി വീഡിയോ പ്രചരിച്ചതോടെയാണ് ട്രെയിലര്‍ ചോര്‍ന്നെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായത്. ഇതിന് പിന്നാലെയാണ് ട്രയിലര്‍ ചോര്‍ന്നതല്ലെന്നും ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ക്ക് മാത്രമായി കട്ട് ചെയ്ത ഭാഗമാണ് പ്രചരിക്കുന്നതെന്നും പൃഥ്വിരാജ് വിശദീകരിച്ചത്. ട്രെയിലര്‍ ഓഫീഷ്യല്‍ അല്ലെന്നും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും വ്യക്തമാക്കി നോവലിസ്റ്റ് ബെന്യാമിനും രംഗത്തെത്തുകയുണ്ടായി. 
എന്നാല്‍ പൃഥ്വിരാജും റസൂല്‍ പൂക്കുട്ടിയുമടക്കമുള്ളവര്‍ വീഡിയോ പങ്കുവെച്ചതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വൈറലായി മാറിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ അതിഗംഭീര മേക്കോവറും ബ്ലെസ്സിയുടെ ലോകനിലവാരത്തിലുള്ള മേക്കിംഗും ആടുജീവിതത്തെ ലോകോത്തര സിനിമയാക്കി മാറ്റുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവെക്കുന്നത്. സിനിമാ പ്രേമികള്‍ വര്‍ഷങ്ങളായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയുള്ള 'ആടുജീവിതം' ചിത്രത്തിന്. മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു മഹത്തായൊരു ചുവടുവെപ്പായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്. പൂജ റിലീസായി ചിത്രം ഒക്ടോബര്‍ 20ന് തിയറ്ററുകളിലെത്തും. സൗദി അറേബ്യയില്‍ എത്തിപ്പെടുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടന്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.