LogoLoginKerala

അയ്യപ്പൻ നായരുടെ സ്ക്രീൻ പ്രസൻസ്

25/30 വർഷത്തോളം ആയി ഫീൽഡിൽ ഉള്ള മനുഷ്യൻ ആണ്, നായകനും വില്ലനും സഹനടനും കൊമേഡിയൻ ആയും ഒക്കെ ഒരുപാടു മികച്ച വേഷങ്ങൾ ചെയ്ത വ്യക്തി. എന്നാൽ ആരും അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത ഒന്നാണ് ദേ ഈ മനുഷ്യന്റെ സ്ക്രീൻ പ്രസൻസ് എന്നത് . ഇനി അഥവാ ആരെങ്കിലും പറഞ്ഞിട്ടുണ്ട് എങ്കിൽ ചിലപ്പോൾ അത് അയ്യപ്പൻ നായരെ കണ്ടു ആയിരിക്കും യഥാർത്ഥത്തിൽ ബിജു മേനോൻ എന്ന ഈ മനുഷ്യന് ഒരു പ്രത്യേകത ഉണ്ട്, കുറച്ചു സ്പേസ് കൊടുത്താൽ മാത്രം …
 

25/30 വർഷത്തോളം ആയി ഫീൽഡിൽ ഉള്ള മനുഷ്യൻ ആണ്, നായകനും വില്ലനും സഹനടനും കൊമേഡിയൻ ആയും ഒക്കെ ഒരുപാടു മികച്ച വേഷങ്ങൾ ചെയ്ത വ്യക്തി. എന്നാൽ ആരും അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത ഒന്നാണ് ദേ ഈ മനുഷ്യന്റെ സ്ക്രീൻ പ്രസൻസ് എന്നത് . ഇനി അഥവാ ആരെങ്കിലും പറഞ്ഞിട്ടുണ്ട് എങ്കിൽ ചിലപ്പോൾ അത്‌ അയ്യപ്പൻ നായരെ കണ്ടു ആയിരിക്കും

യഥാർത്ഥത്തിൽ ബിജു മേനോൻ എന്ന ഈ മനുഷ്യന് ഒരു പ്രത്യേകത ഉണ്ട്, കുറച്ചു സ്പേസ് കൊടുത്താൽ മാത്രം മതി കയറി അങ്ങു വേറെ ലെവൽ ആക്കി ആ കഥാപാത്രം ചെയ്തു വെച്ചിട്ട് പോകും. അത്യാവശ്യം വല്ലതും ചെയ്യാൻ ഉള്ള റോൾ ആണെങ്കിൽ ചിലപ്പോൾ നായകനെയൊക്കെ സൈഡ് ആക്കുന്ന ലെവൽ പ്രകടനം അങ്ങ് നടത്തും. ബോക്സ്‌ ഓഫീസിൽ ദുരന്തം ആയ ദുബായ് ഇന്നും ടീവി യിൽ വരുമ്പോൾ ഞാൻ കാണുന്നത് അതിൽ ഇയാളുടെ പ്രകടനം കാണാനാണ്. പ്രജയിൽ അടക്കം വലിയ ഡയലോഗോ മറ്റും ഇല്ലാതെ ചുമ്മാ സ്കോർ ചെയുന്ന ബിജു മേനോനെ കാണാം. ഇന്ന് മില്ലേനിയം സ്റ്റാർ എന്ന പഴയ പടം കണ്ടു. സീനിയർ ആയ ജയറാമേട്ടനെ വരെ സൈഡ് ആക്കുന്ന പ്രകടനം, പക്ഷെ ഞെട്ടിയത് അത്‌ കണ്ടല്ല, പുള്ളിയും സുരേഷ് ഗോപിയും തമ്മിൽ ജയിലിൽ വെച്ചുള്ളൊരു സീൻ ഉണ്ട് സത്യത്തിൽ സ്ക്രീൻ പ്രസൻസിന്റെ തന്പുരാൻ എന്നൊക്കെ വിളിക്കാൻ കഴിയുന്ന സുരേഷ് ഗോപി നിന്നിട്ട് പോലും പലപ്പോഴും കണ്ണ് പോയത് ഇയാളിലേക്ക് ആയിരുന്നു. അജ്ജാതി ഒരു ഇമ്പാക്റ്റ്. എന്തിനേറെ ജയറാം കുഞ്ചാക്കോ ബോബൻ മനോജ്‌ കെ ജയൻ ഒക്കെ ഉണ്ടായിട്ടും സീനിയേഴ്‌സിൽ ഏറ്റവും കൂടുതൽ പൂണ്ടു വിളയാടിയത് ഇങ്ങേരു തന്നെ ആണ്. ആ ആക്ഷൻ രംഗങ്ങളിൽ അടക്കം. എന്തിനേറെ പ്രിത്വിരാജ് നായകനായ അനാർക്കലിയിൽ പ്രിത്വിരാജിനെ വരെ സൈഡിൽ ആക്കുന്ന തരം പ്രകടനം ആയിരുന്നു പലപ്പോഴും പുള്ളി. ശിവം എന്ന് പറഞ്ഞൊരു പോലീസ് പടം ഉണ്ട്. അതിൽ ഒക്കെ പുള്ളി, എന്തിനേറെ പത്രത്തിലെ ആ പോലീസ് കഥാപാത്രം, ആ ഡയലോഗ് ഡെലിവറി ഒക്കെ അന്യായം, എപ്പോൾ കണ്ടാലും രോമാഞ്ചം ആണ്.

അയ്യപ്പൻ നായരുടെ സ്ക്രീൻ പ്രസൻസ്

അയ്യപ്പൻ നായർ ഒരു അത്ഭുതം ഒന്നുമല്ലെന്ന് പുള്ളിയുടെ പഴയ പടങ്ങൾ ഒക്കെ സൂക്ഷിച്ചു വീക്ഷിക്കുന്നവർക് മനസിലാകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇനിയും അയ്യപ്പൻ നായരേക്കാൾ പതിന്മടങ്ങ് വീര്യമുള്ള ഐറ്റം ചെയ്യാനും പുള്ളിക്ക് കഴിയും.

ബിജു മേനോൻ ഇഷ്ടം. ഇനിയും ഒരുപാടു കഥാപാത്രങ്ങൾ ആയി അദ്ദേഹം പ്രേക്ഷക മനസ്സിൽ കൂടി തന്റെ യാത്ര തുടരട്ടെ.