LogoLoginKerala

ഫോർബ്സ് പട്ടികയിൽ മികച്ച ഇന്ത്യൻ ചിത്രങ്ങളിൽ റോഷാക്കും ന്നാ താൻ കേസ് കൊടും !

 
forbes
വ്യത്യസ്ത ആഖ്യാനവും കഥ പറച്ചിലുമായി എത്തിയ റോഷാക്ക് സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്

ഫോർബ്സ് മാസിക പുറത്തുവിട്ട മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ റോഷാക്കും ന്നാ താൻ കേസ് കൊടും. മമ്മൂട്ടി നായകനായി എത്തിയ 'റോഷാക്കും' കു‍ഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊടും' ആണ് മലയാളികളുടെ അഭിമാന നിമിഷമായിരിക്കുന്നത്. വ്യത്യസ്ത ആഖ്യാനവും കഥ പറച്ചിലുമായി എത്തിയ റോഷാക്ക് സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. കുഞ്ചാക്കോ വേറിട്ട ​ഗെറ്റപ്പിൽ എത്തിയ ന്നാ താൻ കേസ് കൊട് ഒരുക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാളും ആണ്.

രാജമൗലിയുടെ ആർആർആർ, അമിതാഭ് ബച്ചന്റെ ​ഗുഡ്ബൈ, ദ സ്വിമ്മേർസ്, സായ് പല്ലവിയുടെ ​ഗാർഖി, എവരിതിങ് എവരിവെയർ ആൾ അറ്റ് ഒൺ, ആലിയ ഭട്ടിന്റെ ​ഗം​ഗുഭായ്, പ്രിസണേഴ്സ് ഓഫ് ​ഗോസ്റ്റ്ലാന്റ്, ടിൻഡർ സ്വിൻഡ്ലർ, ഡൗൺ ഫാൾ : ദ കേസ് എ​ഗൈൻസ് ബോയ്ങ് എന്നിവയാണ് മറ്റ് മികച്ച ഇന്ത്യൻ ചിത്രങ്ങൾ.