LogoLoginKerala

രഞ്ജി പണിക്കര്‍ക്ക് തീയറ്ററുടമകളുടെ വിലക്ക്

 
renji panicker

ടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിപണിക്കര്‍ക്ക് വിലക്കേര്‍പ്പെടുത്തി തീയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. രഞ്ജി പണിക്കര്‍ക്ക് കൂടി പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക തീയേറ്റര്‍ ഉടമകള്‍ക്ക് നല്‍കാനുണ്ടെന്നാണ് ഫിയോക്ക് വിശദീകരണം. കുടിശിക തീര്‍ത്ത ശേഷം മാത്രമേ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കൂ എന്ന നിലപാടിലാണ് തിയറ്റര്‍ ഉടമകള്‍.
രഞ്ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചിരിക്കുന്നത്. കുടിശ്ശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശനത്തിന് അനുവദിക്കില്ല. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപച്ചിട്ടില്ല. സംഭവത്തില്‍ രഞ്ജി പണിക്കരും പ്രതികരിച്ചിട്ടില്ല.
രഞ്ജി പണിക്കര്‍ നായകനായ സെക്ഷന്‍ 306 ഐ പി സി എന്ന പുതിയ സിനിമ ഏപ്രില്‍ ആറിന് പ്രദര്‍നനത്തിന് എത്താനിരിക്കെയാണ് തീയറ്ററുടമകളുടെ വിലക്ക് വന്നത്. ഇതോടെ പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്.