പാന്‍ ഇന്ത്യന്‍ മൂവി 'ദ ഗ്രേറ്റ് എസ്‌കേപ്പു'മായി ബാബു ആന്റണി, 26 ന് റിലീസ്
കൊച്ചി- ആക്ഷന്‍ ഹീറോ ബാബു ആന്റണി, മകന്‍ ആര്‍തര്‍ ബാബു ആന്റണി, ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്‌ലര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ സന്ദീപ് .ജെ .എല്‍. ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ മാസ് ആക്ഷന്‍ ത്രില്ലര്‍ 'ദ ഗ്രേറ്റ് എസ്‌കേപ്പ്' 26 ന് റിലീസ് ചെയ്യും.
സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുഹത്തുക്കള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് നടന്‍ ബാബു ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹോളിവുഡ്, തായ്‌ലന്റ്, എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍ര്‍നാഷണല്‍ അഭിനേതാക്കളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലെ അതിഗംഭീര ആക്ഷന്‍ രംഗങ്ങളാണ് 'ദ ഗ്രേറ്റ് എസ്‌കേപ്പില്‍ ഒരുക്കിയിട്ടുള്ളത്. മലയാളചിത്രങ്ങളില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ദശ്യഭംഗിയും ഈ ചിത്രത്തിന്റെ പുതുമയാണ്. മലയാളത്തിലും തമിഴിലുമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ലോകപ്രശസ്ത ഗുസ്തി താരവും വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചാസ് ടെയ്‌ലറും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ബാബു ആന്റണിയും മകന്‍ ആര്‍തര്‍ ആന്റണിയും, ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് എസ്‌കേപ്പ്. പ്രമുഖ തമിഴ് താരവുമായ സമ്പത്ത് റാം, അമേരിക്കന്‍ ചലച്ചിത്ര താരം റോക്ക് വില്യംസ്, ബാബു ആന്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകന്‍ അല്ക്‌സ് ആന്റിണി എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ് .ചിത്രം പൂര്‍ണ്ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത്. മലയാള പ്രേക്ഷകര്‍ക്ക് ഏറെ പുതുമയുണര്‍ത്തുന്ന ഒരു ദശ്യാനുഭവം കൂടിയാണ് ദ ഗ്രേറ്റ് എസ്‌കേപ്പ്. ചിത്രത്തിന്റെ പൂര്‍ണ്ണമായ എഫക്റ്റ് ആസ്വദിക്കാന്‍ തിയേറ്ററില്‍ തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ ശ്രമിക്കണമെന്നും നടന്‍ ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.