അയ്യപ്പനും കോശിയുമാകാൻ സൂര്യയും കാർത്തിയും …..?
പ്രിത്വിരാജ് ബിജുമേനോൻ കോംബോ മേനോന് ഒന്നിച്ച സൂപ്പര്‍ ഹിറ്റ് മലയാളചിത്രം അയ്യപ്പനും കോശിയും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ് താരസഹോദരൻമാരായ സൂര്യയും കാർത്തിയും പ്രധാനവേഷങ്ങളിലെത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
ആടുകളം, ജിഗര്‍തണ്ട, പൊള്ളാതവന്‍, എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കതിര്‍സേനന്‍ തമിഴ് പതിപ്പ് നിർമിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു…….
അനാര്‍ക്കലി എന്ന ചിത്രത്തിന്ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും.
SI അയ്യപ്പന് നായരായി ബിജു മേനോനും റിട്ടയേര്‍ഡ് ഹവില്‍ദാർ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രം തീയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. 2020ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ചിത്രം കേരളത്തിൽ വലിയ വിജയം നേടിയിരുന്നു. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഏറ്റുവാങ്ങിയ അയ്യപ്പനും കോശിയും അന്യഭാഷകളിലേക്ക് റീമേക്ക് അവകാശം വളരെപ്പെട്ടെന്നുതന്നെ വിറ്റുപോയി. തെലുങ്ക് തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തമിഴ് റീമേക്കിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരിക്കുകയാണ്.
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളായ സൂര്യയും കാര്‍ത്തിയും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ റീമേക്ക് പതിപ്പില്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. തമിഴിലെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ബിജു മേനോന് അവതരിപ്പിച്ച SI അയ്യപ്പൻനായർ എന്ന കഥാപാത്രമായി എത്തുന്നത് സൂര്യ ആയിരിക്കുമെന്നാണ് സൂചന. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി കാര്‍ത്തിയും എത്തുന്നു. അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ പ്രമേയം അവതരിപ്പിച്ച ചിത്രം എന്തുകൊണ്ടും തമിഴ്നാട്ടിൽ നടക്കുന്ന സംഭവ കഥയായി അവതരിപ്പിക്കാന്‍ കഴിയുന്നതാണ്.
എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പുകള് ഒന്നുമുണ്ടായിട്ടില്ല. ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുന്നതിനു മുൻപേ വാര്‍ത്ത ലീക്ക് ചെയ്തതാണെന്നും സൂചനകളുണ്ട്. റിപ്പോര്‍ട്ടുകൾ ശരിയാണെങ്കില്‍ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന താരസംഗമത്തിന് ഈ ചിത്രം കാരണമാകും. ഇരു സൂപ്പര്‍താരങ്ങളും മത്സരിച്ച അഭിനയിക്കുന്ന ഒരു ചിത്രത്തിന് വേണ്ടി തമിഴ് പ്രേക്ഷകരും മലയാളി പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്നുണ്ട്. അതിനാൽ ഔദ്യോഗികമായ പ്രഖ്യാപനത്തിന് വേണ്ടി സിനിമാപ്രേമികളും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.