LogoLoginKerala

ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും ; 'ഖെദ്ദ'യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

 
sarath

ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന 'ഖെദ്ദ'യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.ഫാമിലി ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും അഭിനയിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിന് തീയേറ്ററുകളിൽ എത്തും. ഉത്തരയുടെ സിനിമാ അരങ്ങേറ്റം കൂടിയാണ് ഖെദ്ദ. സിനിമയിലും അമ്മയും മകളുമായാണ് ഇരുവരും അഭിനയിക്കുന്നത്. ഫാമിലി ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ് ചിത്രം.


ചായില്യം, അമീബ, കെഞ്ചിര തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും മനോജ്‌ കാന. ക്യാമറ  പ്രതാപ് പി നായർ. ബിജിപാലാണ് പശ്ചാത്തല സംഗീതം.