LogoLoginKerala

അപര്‍ണ തോമസ് യൂറ്റിയൂബ് ചാനല്‍ ഇനി ഇല്ല; ആരാധകരെ ഞെട്ടിക്കുന്ന അറിയിപ്പുമായി അപര്‍ണയും ജീവയും

 
aparna jeeva

മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും അപര്‍ണ തോമസും. 'സരിഗമപ കേരളം' എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്. ജീവയും അപര്‍ണയും അവതാരകരായി എത്തിയ 'മിസ്റ്റര്‍ ആന്റ് മിസിസ്' എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറിയ ഒന്നായിരുന്നു.

സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെയും അപര്‍ണയുടെയും തുടക്കം. എന്നാല്‍ ഇപ്പോഴും അവതരണവുമായി ജീവ മുന്നോട്ട് പോകുമ്പോള്‍ അപര്‍ണ സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സറാണ്. ഇന്‍സ്റ്റഗ്രാമിലും യൂറ്റിയൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സും, സബ്‌സ്‌ക്രൈബേര്‍സുമാണ് അപര്‍ണയ്ക്കുള്ളത്. ന്നൊല്‍ ഇപ്പോള്‍ ഈ ാരാധകരെ ഞെട്ടിക്കുന്ന അറിയിപ്പുമായി എത്തിയിരിക്കുകയാണ് അപര്‍ണയും ജീവയും.

ഇനി തങ്ങളുടെ യൂറ്റിയൂബ് ചാനല്‍ ഉണ്ടാവില്ലെന്നാണ് താര ദമ്പതികള്‍ അറിയിച്ചിരിക്കുന്നത്. ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ആരാധകരെ നിരാശരാക്കുന്ന പ്രഖ്യാപനവുമായി എത്തിയത്. യൂറ്റിയൂബ് പാര്‍ട്‌നേര്‍സുമായി ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നും ഇതിന് ഒരു പരിഹാരം കാണാനാവുന്നില്ലെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് ഇനി ഇന്‍സ്റ്റാഗ്രോമില്‍ സജീവമാകുമെന്നും ഇവര്‍ അറിയിച്ചു.

'പ്രിയപ്പെട്ട ഇന്‍സ്റ്റ, യൂട്യൂബ് കുടുംബാഗങ്ങളെ, ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുമായി പങ്കുവയ്ക്കാനുണ്ട്. ഈ കഴിഞ്ഞ കാലമത്രയും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു, തുടര്‍ന്ന് അങ്ങോട്ടും അത് അങ്ങനെ തന്നെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അപര്‍ണ തോമസ് എന്ന ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഇനി ആക്ടീവ് ആയിരിക്കുന്നതല്ല. ഒരു പുതിയ വീഡിയോയും ഇനി ആ ചാനലില്‍ അപ്ലോഡ് ചെയ്യില്ല'

'കഴിഞ്ഞ കുറച്ച് കാലങ്ങളായി ഞങ്ങളുടെ ചാനല്‍ പാര്‍ട്ണറുമായി ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിന് നല്ല രീതിയിലുള്ള ഒരു പരിഹാരം കാണാന്‍ സാധിക്കാത്തതിനാലാണ് ചാനല്‍ അവസാനിപ്പിക്കാം എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിയത്. ഇനിയൊരു ചാനല്‍ ആരംഭിക്കുമോ ഇല്ലയോ എന്നൊന്നും ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ ഞങ്ങള്‍ ഇനി എന്നെങ്കിലും ആരംഭിക്കുകയാണെങ്കില്‍ ഇതുവരെ നിങ്ങള്‍ തന്നതില്‍ അധികം പിന്തുണയും സ്നേഹവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'

'അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ഞങ്ങള്‍ വളരെ ആക്ടീവ് ആയിരിക്കും എന്ന ഉറപ്പ് നല്‍കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ഞങ്ങളുമായി ബന്ധപ്പെടാം. ഞങ്ങള്‍ നിങ്ങളെ എന്റര്‍ടൈന്‍ ചെയ്യുന്നത് തുടരുകയും ചെയ്യും. ഈ തീരുമാനം എടുക്കുക ഞങ്ങളെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല, പക്ഷെ ഇത് അനിവാര്യമാണ്. നിങ്ങള്‍ എന്നും ഞങ്ങള്‍ക്ക് പിന്തുണയോട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, നന്ദി' എന്നായിരുന്നു ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.