'അടി'യുടെ ട്രൈലെർ റിലീസായി, ചിത്രം ഏപ്രിൽ 14നു തിയേറ്ററുകളിലേക്ക്
Apr 12, 2023, 11:10 IST
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച് ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന അടിയുടെ ട്രൈലെർ റിലീസായി. കുടുംബപ്രേക്ഷകർക്കു ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള നിമിഷങ്ങൾ സമ്മാനിക്കുമെന്നുറപ്പ് നൽകുകയാണ് ചിത്രത്തിന്റെ ട്രൈലെർ. സജീവ് ആയി ഷൈൻ ടോമും ഗീതികയായി അഹാന കൃഷ്ണയും തങ്ങളുടെ കരിയർ ബെസ്ററ് പ്രകടനം കാഴ്ചവച്ച ചിത്രമാണ് അടി. ജീവിതയാഥാർഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന കഥയിൽ നർമ്മ മുഹൂർത്തങ്ങൾ കൂടി ചേരുന്ന ചിത്രമായ അടി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ,അനു ജോസഫ്, എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
അടിയുടെ അണിയറ പ്രവർത്തകർ ഇവരാണ്. നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആർട്ട് : സുബാഷ് കരുൺ, ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര, ലിറിക്‌സ് : അൻവർ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനർ : ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, അസ്സോസിയേറ്റ് ഡയറക്ടർ :സിഫാസ് അഷ്‌റഫ്, സേതുനാഥ് പദ്മകുമാർ, സുമേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോഷ് കൈമൾ, വി.എഫ്.എക്സ് ആൻഡ് ടൈറ്റിൽ : സഞ്ജു ടോം ജോർജ്, സ്റ്റിൽസ് : റിഷാദ് മുഹമ്മദ് ,ഡിസൈൻ : ഓൾഡ് മങ്ങ്സ്, പി ആർ ഓ: പ്രതീഷ് ശേഖർ.
https://youtu.be/4UER-fIltj4