സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തി, അസഭ്യം പറഞ്ഞു’: നടൻ ടൊവീനോയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി മലയാള സിനിമാ താരം ടോവിനോ തോമസ്. ടോവിനോയുടെ പരാതിയിൽ എറണാകുളം പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാമിലൂടെ തന്നെ നിരന്തരം മോശം പരാമർശം നടത്തി അപമാനിക്കുന്നുവെന്നാണ് ടോവിനോയുടെ പരാതി.
ടോവിനോ കമ്മീഷണർക്ക് കൊടുത്ത പരാതി പനങ്ങാട് പോലീസിന് കൈമാറുകയായിരുന്നു.ഇന്നലെ രാത്രിയോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്.
അതേസമയം 2018 എന്ന വിജയ ചിത്രത്തിന് ശേഷം നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് ടൊവിനോയുടേതായി വരാനിരിക്കുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്‍റെ രണ്ടാം മോഷണം, നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്‍റെ അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജുകുമാര്‍ ദാമോദരന്‍റെ അദൃശ്യ ജാലകങ്ങള്‍, ജീന്‍ പോള്‍ ലാലിന്‍റെ നടികര്‍ തിലകം തുടങ്ങിയവയാണ് അവ.