സംവിധായകന്‍ മനോബാല അന്തരിച്ചു

ചെന്നൈ - തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും.
തമിഴില്‍ നാല്‍പ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത മനോബാല ഇരുനൂറില്‍ അധികം ചിത്രങ്ങളില്‍ ഹാസ്യ താരമായും വേഷമിട്ടിട്ടുണ്ട്. 20 ടി.വി പരമ്പരകളും 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 1982-ല്‍ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി രംഗത്ത് എത്തിയത്.അവസാനമായി അഭിനയിച്ചത് 'കൊണ്ട്രാല്‍ പാവം', 'ഗോസ്റ്റി' എന്നീ തമിഴ് ചിത്രങ്ങളിലാണ്. പിതാമഗന്‍, ഐസ്, ചന്ദ്രമുഖി, യാരടി നീ മോഹിനി, തമിഴ് പാടം, അലക്സ് പാണ്ഡ്യന്‍, അരന്മനൈ, ആമ്പല തുടങ്ങിയ സിനിമകളിലെ അവിസ്മരണീയമായ കോമഡി വേഷങ്ങള്‍ ഗംഭീരമാക്കിയ നടനാണ് വിടപറഞ്ഞത്. നാന്‍ ഉങ്കല്‍ രസികന്‍, പിള്ള നിള, പാറു പാറു പട്ടണം പാറു, സിരായ് പറവൈ, ഊര്‍ക്കാവലന്‍, മൂട് മന്തിരം, നന്ദിനി, നൈന തുടങ്ങി 20 ലേറെ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.