LogoLoginKerala

ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിലെടുത്ത് വിജയ് ; ചിത്രം വൈറൽ !

 
rg
വിജയ് മക്കള്‍ ഇയക്കത്തില്‍ അംഗങ്ങളായവര്‍ക്കാണ് അവസരം നല്‍കുന്നത്

ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിലെടുത്ത് നടന്‍ വിജയ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരുമായി വിജയ് കൂടിക്കാഴ്ച നടത്തികൊണ്ടിരിക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവാവ് ചിത്രമെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വിജയ് കൈകളിലെടുക്കുകയായിരുന്നു. വിജയ് മക്കള്‍ ഇയക്കം (വിഎംഐ) നേതാവ് ബസ്സി ആനന്ദാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. 

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നത്. പുതിയ ചിത്രമായ വാരിസ് പുതുവര്‍ഷത്തില്‍ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്തവണ ആരാധകരുമായുള്ള കൂടിക്കാഴ്ച.നാമക്കല്‍, അരിയല്ലൂര്‍, സേലം, കാഞ്ചീപുരം ജില്ലകളില്‍നിന്നുള്ള ആരാധകരെയാണ് വിജയ് കണ്ടത്. വിജയ് മക്കള്‍ ഇയക്കത്തില്‍ അംഗങ്ങളായവര്‍ക്കാണ് അവസരം നല്‍കുന്നത്.