LogoLoginKerala

ഈ പാട്ട് വേറെ ഫീലാണ്! യൂട്യൂബില്‍ തരംഗമായി മുകിലേ നീ.. എന്ന ഗാനം

 
ADHEENA SHORT FILM

പ്രേക്ഷക ഹൃദയം കീഴടക്കി 'അധീന' എന്ന ഷോര്‍ട്ട് ഫിലിമിലെ മുകിലേ നീ.. എന്ന ഗാനം യൂട്യൂബില്‍ തരംഗമാവുന്നു. അകം പ്രൊഡക്ഷന്‍സിന്റെയും മുര്‍ഷിദ് അലി ഫിലിംസ്സിന്റെയും ബാനറില്‍ ഷാനു സല്‍മാന്‍ സംവിധാനം നിര്‍വ്വഹിച്ച് ബ്ലോക്ക് ബസ്റ്റര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് അധീന. യുട്യൂബ് ചാനലില്‍ റിലീസ് ചെയ്തിരിക്കുന്ന മുകിലേ നീ.. എന്ന ഗാനത്തില്‍ സന്ദീപ് സുധയുടെ വരികള്‍ക്ക് അര്‍ജുന്‍ വി അക്ഷയയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ തന്നെ ആലപിച്ച ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ADHEENA

കളര്‍പടം, ഒപ്പീസ് ചൊല്ലാന്‍ വരട്ടെ എന്നീ ശ്രദ്ധേയ ഹ്രസ്വ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലോക്ക് ബസ്റ്റര്‍ ഫിലിംസ് റിലീസ് ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ 'അധീന'ഈ മാസം 12 ന് റിലീസ് ചെയ്യും. അകം പ്രൊഡക്ഷന്‍സ് നിര്‍മിച്ച് ഷാനു സല്‍മാന്‍ സംവിധാനം ചെയ്ത 'ഹെര്‍' എന്ന ഹ്രസ്വ ചിത്രം കോവിഡ് കാലത്ത് ഏറെ പ്രേഷകപ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു. കൂടാതെ ചിത്രത്തെതേടി നിരവധി അവാര്‍ഡുകളും എത്തി. 'അകം', 'ഹെര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള മൂന്നാമത്തെ ചിത്രമാണ് അധീന. തുടര്‍ച്ചയായ രണ്ട് ഹിറ്റുകള്‍ക്ക് ശേഷമെത്തുന്ന ചിത്രത്തിനായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി സീരിയലിലൂടെ മലയാളികള്‍ക്ക് പ്രീയങ്കരനായി മാറിയ ലക്ജിത് സെയ്‌നി ആണ് ഈ ഹ്രസ്വചിത്രത്തിലെ നായകന്‍. നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ഹ്രസ്വചിത്രങ്ങലൂടെയും ശ്രദ്ധേയയായ ഗുജറാത്തി അഭിനേത്രിയും മോഡലുമായ മാനസി ജോഷിയാണ് നായിക. അമ്മ വേഷങ്ങളിലൂടെ പ്രേഷക മനസ് കീഴടക്കിയ ശ്രീദേവി ഉണ്ണിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ADHEENA

ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസ് സംവിധായിക വിധു വിന്‍സെന്റും ഗാനം സിതാര കൃഷ്ണകുമാറും നിര്‍വഹിച്ചു, കണ്ണൂര്‍ ഉളിക്കലില്‍ വച്ചു നടത്തിയ ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കും മികച്ച പ്രേഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഇത് ചിത്രത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.