LogoLoginKerala

സൗബിന്‍ ഷാഹിറിന്റെ 'അയല്‍വാശി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

 
ayalvashi

സൗബിന്‍ ഷാഹിര്‍, ബിനുപപ്പു, നസ്‌ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളയി എത്തുന്ന അയല്‍വാശി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ഇര്‍ഷാദ് പരാരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സൗബിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിനു പപ്പു, കോട്ടയം നസീര്‍, നിഖില വിമല്‍, ഗോകുലന്‍, നസ്‌ലെന്‍, ലിജോമോള്‍ എന്നിവരൊക്കെ പുറത്തെത്തിയ പോസ്റ്ററില്‍ ഉണ്ട്.

തല്ലുമാലയുടെ വന്‍ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് അയല്‍വാശി നിര്‍മ്മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹ്‌സിന്‍ പരാരിയും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. പൃഥ്വിരാജ് സുകുമാരനാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. നിഖില വിമല്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.