LogoLoginKerala

റെക്കോര്‍ഡിട്ട് ഷാരൂഖ് ഖാന്റെ 'പഠാന്‍'; നാളെ നൂറിലധികം രാജ്യങ്ങളിലെ തിയറ്ററുകളിലേക്ക്

 
pathaan movie

ലിയ ചര്‍ച്ചയായ ഷാരൂഖ് ഖാന്റെ 'പഠാന്‍ ' ചിത്രം നാളെ തീയറ്ററുകളിലേക്ക്. ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചാ വിഷയമായ ചിത്രം നൂറിലധികം രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്റെ വമ്പന്‍ തിരിച്ചുവരവാകും ചിത്രം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും 'പഠാന്റേ'ത് എന്നാണ് വിലയിരുത്തപ്പെടുന്നത്. നൂറിലധികം രാജ്യങ്ങളില്‍ 2500ലധികം സ്‌ക്രീനുകളിലായിരിക്കും 'പഠാന്‍' റിലീസ് ചെയ്യുക എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു.