സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി 'നീഹാരം' മ്യൂസിക്കൽ വീഡിയോ
Dec 9, 2022, 09:53 IST
മാസ്സ് മീഡിയ ഹബ്ബിന്റെ ബാനറിൽ മനു സോമരാജ് ,ജ്യോതി മനു , സുരേഷ് ദേവകൃപ എന്നിവർ ചേർന്ന് നിർമിച്ച നീഹാരം എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
സുരേഷ് വെട്ടിപ്രം രചനയും അശ്വിൻ പ്രിൻസ് സംഗീതവും നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മാധവ് സുരേഷ് ആണ്
സിനിമ , സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായ നൂബിൻ ജോണി , ദേവനന്ദ എസ് എസ് എന്നിവർ അഭിനയിച്ച വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അരവിന്ദ് എസ് ഇരിങ്ങാലക്കുട ആണ് , ഛായാഗ്രഹണം ബിൻസിർ.