ഇടവേളകളില്ലാതെ നയൻതാരയുടെ 'കണക്റ്റ്' ; ഹിന്ദിയിലും റിലീസ് ചെയ്യും
Dec 15, 2022, 14:32 IST
'കണക്റ്റ്' എന്ന ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും
നയൻതാര നായികയാകുന്ന ഹൊറർ ചിത്രം 'കണക്റ്റ്' ഹിന്ദിയിലും റിലീസ് ചെയ്യും. അശ്വിൻ ശരവണനാണ് സംവിധാനവും തിരക്കഥയും. ചിത്രത്തിന് ഇടവേളകളില്ല എന്ന പ്രത്യേകതയുമുണ്ട്. 'കണക്റ്റ്' എന്ന ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും. നയൻതാര നായികയായ 'മായ'യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്.
നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് 'കണക്റ്റ്' നിര്‍മിക്കുന്നത്.