LogoLoginKerala

'പഠാന്‍' മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗം ; മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയ ചിത്രം വിലക്കണമെന്ന് ഉലമ ബോർഡ്

 
rgvf
മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ ,ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നുമാണ് ഉയരുന്ന ആരോപണം

ഷാരൂഖ് ഖാൻ, ദീപിക പദുകോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം പഠാനെതിരെ പ്രതിഷേധം കടുക്കുന്നു. സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിൽ കൂടുതൽ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ചിത്രം മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഉലമ ബോർഡ് പ്രതിഷേധം അറിയിച്ചു.

ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പഠാൻ ,ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നുമാണ് ഉയരുന്ന ആരോപണം.

പഠാൻ സിനിമയിലെ ഗാനരംഗത്തിൽ സ്ത്രീകൾ അൽപ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തിൽ നടി ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങൾക്ക് തുടക്കമിട്ടത്. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്.