LogoLoginKerala

മികച്ച നടൻ, മികച്ച ചിത്രം; ഓസ്കർ യോ​ഗ്യത പട്ടികയിൽ കാന്താര

 
Kanthara
ഓസ്കാറില്‍ മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളില്‍ മത്സരിക്കാന്‍ യോഗ്യത നേടി റിഷബ് ഷെട്ടിയുടെ കാന്താര. സിനിമയെ പ്രധാന നോമിനേഷനില്‍ എത്തിക്കുന്നതിന് ഓസ്‌കർ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. ചിത്രം യോ​ഗ്യത പട്ടികയിൽ ഇടം നേടിയതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചു. 
അതേസമയം അന്തിമ നോമിനേഷനില്‍ കാന്താര എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. എസ്എസ് രാജമൗലിയുടെ ആർആർആർ, റിഷബ് ഷെട്ടിയുടെ കാന്താര എന്നീ ചിത്രങ്ങളുടെ ഓസ്‌കർ യാത്ര ആരംഭിച്ചിരിക്കുകയാണ്. ഓസ്കറില്‍ മത്സരിക്കാനുള്ള അന്തിമ യോഗ്യതാ പട്ടികയില്‍ ഇടംനേടാനുള്ള വോട്ടിങ് ജനുവരി 11 മുതല്‍ 17 വരെയാണ്. മത്സരിക്കാന്‍ യോഗ്യത നേടിയ ചിത്രങ്ങളുടെ അന്തിമ പട്ടിക ജനുവരി 24ന് പ്രഖ്യാപിക്കും.