LogoLoginKerala

പ്രണയജോഡികളായി ഹണി റോസും ലക്ഷ്മി മഞ്ജുവും ; മോൺസ്റ്ററിലെ ​ഗാനം പുറത്തിറങ്ങി

 
honey
സയനോര ഫിലിപ്പ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്

മോഹൻലാലിനെ നായകനായെത്തിയ മോൺസ്റ്ററിലെ പുതിയ ​ഗാനം പുറത്തിറങ്ങി.  ഹൈ ഓൺ ഡിസയർ എന്ന ​ഗാനം ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് എത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ ഹണി റോസും തെലുങ്ക് താരം മഞ്ജു ലക്ഷ്മിയും ജോഡികളായി അഭിനയിച്ചിരിക്കുന്ന ​ഗാനമാണിത്.

ജോർജ് പീറ്ററിന്റെ വരികൾക്ക് ദീപക് ദേവ് ആണ് ഈണം പകർന്നിരിക്കുന്നത്. സയനോര ഫിലിപ്പ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന് ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കിയത്. സുദേവ് നായർ, സിദ്ദിഖ്, ​ഗണേഷ് കുമാർ, കൈലാഷ്, ജോണി ആന്റണി, രാഹുൽ രാജ​ഗോപാൽ, ലെന, സാധിക വേണു​ഗോപാൽ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തിയത്. ലക്കി സിം​ഗ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു മോൺസ്റ്ററിന്റെ ഒടിടി റിലീസ്.