LogoLoginKerala

പക്കാ കാഞ്ഞങ്ങാടൻ കോമഡി പടം ; '1744 വൈറ്റ് ആള്‍ട്ടോ' നവംബര്‍ 18 ന് എത്തും

 
alto
വെള്ള നിറത്തിലുള്ള ഒരു ആൾട്ടോ കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം

 തിങ്കളാഴ്ച നിശ്ചയം എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം സെന്ന ഹെഗ്ഡേയുടെ സംവിധാനത്തില്‍ എത്തുന്ന '1744 വൈറ്റ് ആള്‍ട്ടോ' നവംബര്‍ 18ന് തീയറ്ററുകളിലെത്തും. പേര് സൂചിപ്പിക്കുന്ന പോലെ വെള്ള നിറത്തിലുള്ള ഒരു ആൾട്ടോ കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഷറഫുദ്ധീൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം നർമ്മത്തിനും ആക്ഷേപഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ഒന്നാണ്. 

 
വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുര്യന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർ ജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. 

എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമ്പിളി പെരുമ്പാവൂര്‍, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്സണ്‍ ജോര്‍ജ്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, ഉല്ലാസ് ഹൈദൂര്‍, വസ്ത്രാലങ്കാരം മെല്‍വിന്‍ ജോയ്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, സ്റ്റില്‍സ് രോഹിത്ത് കൃഷ്‍ണന്‍, കണ്‍സെപ്റ്റ് ആര്‍ട്ട്, പോസ്റ്റേഴ്സ് പവി ശങ്കര്‍ (സര്‍ക്കാസനം).