ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നിറങ്ങുന്നു

ഹോം മൈതാനമായ ഓള്‍ഡ് ട്രാഫഡില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടുന്ന യുണൈറ്റഡ് നിരയില്‍ റൊണാള്‍ഡോ കളിക്കുമെന്നു പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ അറിയിച്ചു.

ലണ്ടന്‍: തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് തിരിച്ചുവരവിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഇന്നു രാത്രി 7.30നാണ് മത്സരം.

ഹോം മൈതാനമായ ഓള്‍ഡ് ട്രാഫഡില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടുന്ന യുണൈറ്റഡ് നിരയില്‍ റൊണാള്‍ഡോ കളിക്കുമെന്നു പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ അറിയിച്ചു. ‘ഏതെങ്കിലും സമയത്ത് അദ്ദേഹം കളത്തിലുണ്ടാവും’ എന്നാണ് സോള്‍ഷ്യര്‍ പറഞ്ഞത്. നാടകീയ നീക്കത്തിലൂടെയാണ് ഇറ്റാലിയന്‍ ക്ലബ് യുവന്റസില്‍നിന്നു തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ത്തെിയത്.