24 C
Kochi
Tuesday, December 7, 2021

റോഡ് പണി അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജി വെയ്ക്കണം; ഹൈക്കോടതി

Must read

കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നിര്‍മാണം നടത്തിയ റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നെന്നും വീണ്ടും നിര്‍മിക്കേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നന്നായി റോഡ് നിര്‍മാണം നടത്താനാവില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ ജോലി രാജി വെച്ച് പോകുകയാണ് നല്ലതെന്ന് ഹൈക്കോടതി പറഞ്ഞു. കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്തു നില്‍പ്പുണ്ടെന്നും അവര്‍ക്ക് അവസരം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

നല്ല റോഡുകള്‍ ജനങ്ങളുടെ ആവശ്യമാണെന്ന് എന്തുകൊണ്ടാണ് തിരിച്ചറിയാത്തതെന്നും കോടതി ചോദിച്ചു. കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നിര്‍മാണം നടത്തിയ റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നെന്നും വീണ്ടും നിര്‍മിക്കേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തകര്‍ന്ന റോഡുകള്‍ എത്രയും വേഗം നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നല്‍കി. കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം. റോഡുകളിലെ അനധികൃത കേബിളുകള്‍ ഉടനടി നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശം അറിയിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശവും നല്‍കി.

More articles

Latest article