30 C
Kochi
Saturday, January 22, 2022

‘മരയ്ക്കാര്‍’ വ്യാജപതിപ്പ് പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍

Must read

ജില്ലാ സൈബര്‍ പോലീസ് സംഘത്തിന്റെ സമഗ്ര അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്

കോട്ടയം: ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ വ്യാജപതിപ്പ് പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസിനെയാണ് അറസ്റ്റ് ചെയ്തത്.

‘മരയ്ക്കാര്‍’ ടെലിഗ്രാം വഴി പ്രചരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. സിനിമ കമ്പനി എന്ന ആപ്പിലൂടെയാണ് വ്യാജപതിപ്പ് പ്രചരിപ്പിച്ചത്.

കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെ ജില്ലാ സൈബര്‍ പോലീസ് സംഘത്തിന്റെ സമഗ്ര അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

More articles

Latest article