30 C
Kochi
Saturday, January 22, 2022

മുല്ലപ്പെരിയാർ രാത്രി തുറന്ന ത​മി​ഴ്നാ​ടിന്റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല; മന്ത്രി റോഷി അ​ഗ​സ്റ്റി​ൻ

Must read

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ രാ​ത്രി​യി​ൽ തു​റ​ന്നു​വി​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മു​ല്ല​പ്പെ​രി​യാ​റി​ലെ ഷ​ട്ട​റു​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യി​രുന്നു

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ രാ​ത്രി​യി​ൽ തു​റ​ന്നു​വി​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഇ​ങ്ങ​നെ ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മു​ല്ല​പ്പെ​രി​യാ​റി​ലെ ഷ​ട്ട​റു​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യി​രുന്നു. ഒ​മ്പ​ത് ഷ​ട്ട​റു​ക​ൾ 120 സെ​ന്‍റി​മീ​റ്റ​ർ അ​ധി​ക​മാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. എന്നാൽ നിലവിൽ ആറ് ഷട്ടറുകൾ മാത്രമാണ് തുറന്നിട്ടുള്ളത്. രാത്രി 10 മണിയോടെ മൂന്ന് ഷട്ടറുകൾ അടക്കുകയായിരുന്നു. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. നിലവിൽ 3906 ഘനയടി വെള്ളം മാത്രമാണ് ഒഴുക്കി വിടുന്നത്.

പെ​രി​യാ​ർ തീ​ര​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം കയറിയിട്ടുണ്ട്. പെ​രി​യാ​ർ ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു. ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

More articles

Latest article