LogoLoginKerala

പിഎഫ്‌ഐ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍: പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ

 
പിഎഫ്‌ഐ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍: പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ

 

കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന പരിശോധനകള്‍ക്ക് പിന്നാലെ പിടിയിലായ പ്രതികളില്‍ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. രണ്ടാം പ്രതി കരമന അഷ്‌റഫ് മൌലവി, മൂന്നാം പ്രതി അബ്ഡുള്‍ സത്താര്‍, പതിനൊന്നാം പ്രതി യഹ്യ കോയ തങ്ങള്‍, പതിമൂന്നാം പ്രതി കെ മുഹമ്മദലി, പതിനാലാം പ്രതി സിടി സുലൈമാന്‍ എന്നിവരെയാണ് കൊച്ചി എന്‍ഐഎ കോടതി മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടത്.

പ്രതികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അടക്കമുള്ളവയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമുണ്ടെന്ന എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു. ആരോപണം ഗൌരവുമുള്ളതാണെന്ന് നിരീക്ഷ കോടതി പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിടുകയായിരുന്നു.