LogoLoginKerala

നെല്ല് സംഭരണത്തിലെ പ്രതിസന്ധി; കുട്ടനാട്ടില്‍ സമരവുമായി കര്‍ഷകര്‍

 
നെല്ല് സംഭരണത്തിലെ പ്രതിസന്ധി; കുട്ടനാട്ടില്‍ സമരവുമായി കര്‍ഷകര്‍

 

ആലപ്പുഴ: നെല്ല് സംഭരണത്തിലെ പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ സമരവുമായി മുന്നോട്ടുപോകാനൊരുങ്ങി കര്‍ഷകര്‍. പാഡി ഓഫീസറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയമായിരുന്നു. സര്‍ക്കാര്‍ മുന്നോട്ട് വെച്ചത് മില്ലുകള്‍ക്ക് വന്‍ സൗജന്യം നല്‍കുന്ന വ്യവസ്ഥകളാണ്. ഇത് അംഗീകരിച്ചാല്‍ വന്‍ നഷ്ടമെന്ന് കര്‍ഷകര്‍ പറയുന്നു.

ക്വിന്റലിന് 5 കിലോ നെല്ല് സൗജന്യമായി നല്‍കണം, ഈര്‍പ്പം 17 ശതമാനത്തിന് മുകളിലെങ്കില്‍ ഒരു കിലോ വീതം കൂടുതല്‍ നല്‍കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. ഇത് അംഗീകരിച്ചാല്‍ ക്വിന്റലിന് 4000 രൂപ വരെ നഷ്ടമെന്ന് കര്‍ഷകര്‍ പറയുന്നു.