16 കാരിയെ ആണ്‍സുഹൃത്ത് ജനമധ്യത്തില്‍ ക്രൂരമായി കൊലപ്പെടുത്തി
20 തവണ കുത്തി, കല്ലുകൊണ്ട് തലക്കടിച്ചു
ന്യൂഡല്‍ഹി- 16 വയസുകാരിയെ ആണ്‍സുഹൃത്ത് ക്രൂരമായി കുത്തി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹി രോഹിണിയിലെ ഷഹബാദില്‍ ഞായറാഴ്ച വൈകീട്ടാണ് പൊതുസ്ഥലത്ത് ആളുകളുടെ സാന്നിധ്യത്തില്‍ കൊലപാതകം നടന്നത്. 20 ലേറെ തവണ മാരകായുധം കൊണ്ട് പെണ്‍കുട്ടിയെ കുത്തിയ ശേഷം തലയില്‍ പലതവണ കല്ലിനിടിക്കുകയും ചെയ്യുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പ്രതി 20- കാരനായ പ്രതി സഹിലിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹം ഷഹബാദിലെ ജെ.ജെ. കോളനിയിലെ വഴിവക്കിലാണ് പോലീസ് കണ്ടെത്തടുത്തത്. വഴിയിലൂടെ നടന്നുപോകുമ്പോള്‍ പിടിച്ചുനിര്‍ത്തിയാണ് സഹില്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നു. ശനിയാഴ്ച ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. റോഡരികില്‍ ഈ ക്രൂരത നടക്കുമ്പോള്‍ ആളുകള്‍ കാഴ്ചക്കാരായി നിന്നതല്ലാതെ ഇടപെട്ടില്ല.