യുവാവ് കൊല്ലപ്പെട്ട നിലയില്‍; പിതാവും സുഹൃത്തും കസ്റ്റഡിയില്‍
Jul 24, 2023, 11:01 IST
പത്തനംതിട്ട റാന്നി മോതിര വയലില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. വേങ്ങത്തടത്തില്‍ ജോബിന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ജോബിന്റെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാകത്തിനു പിന്നിലെ കാരണമെന്തെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.
പിതാവിനും സഹോദരനും ഉപ്പം ഇയാള്‍ രാത്രി മദ്യപിച്ചതായി സൂചനയുണ്ട്. സംഭവത്തില്‍ മൂന്ന് പേര്‍ ഉള്‍പ്പെട്ടതായി പൊലീസ് പറയുന്നു. സഹോദരന് വേണ്ടിയും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ജോബിന്റെ വീടുനുള്ളില്‍ നിന്നു തന്നെയാണ് മൃതദേഹം ലഭിച്ചത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. സംഭവം നടന്ന ഉടനെ സഹോദരന്‍ ഒളിവില്‍ പോവുകയായിരുന്നു.