വൈത്തിരി റിസോര്‍ട്ട് ഉടമയെ അടിച്ചുകൊന്ന കേസ്; 17 വര്‍ഷത്തിന്് ശേഷം പ്രതി പിടിയില്‍
Sun, 12 Mar 2023

കല്‍പ്പറ്റ: വൈത്തിരി റിസോര്‍ട്ട് ഉടമയെ അടിച്ചുകൊന്ന കേസില്‍ 17 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. 17 വര്‍ഷത്തോളം വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്. മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് പിടിയിലായത്. സൗദി-ഒമാന്‍ അതിര്‍ത്തിയില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.