LogoLoginKerala

ട്രെയിനിൽ തീവച്ച പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

 
 Train Fire suspect
എലത്തൂരിൽ ട്രെയിനിൽ തീവച്ച കേസിൽ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. ട്രെയിനിൽ പ്രതിയുടെ അടുത്ത സീറ്റിൽ യാത്ര ചെയ്ത കണ്ണൂർ സ്വദേശി റാസിഖിന്റയും ദൃക്സാക്ഷികളായ യാത്രക്കാരുടെയും സഹായത്തോടെയാണ് ചിത്രം വരച്ചത്. ചുവന്ന ഷർട്ട് ധരിച്ചിരിക്കുന്ന യുവാവായ പ്രതി തല തൂവാല കൊണ്ട് മറച്ചിട്ടുണ്ട്. ചെ
റിയ താടിയുമുണ്ട്. സി സി ടി വി ദൃശ്യത്തിലുള്ള ആളുമായി സാമ്യമുള്ളതാണ് രേഖാ ചിത്രം.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയാണെന്ന് പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനാകും. സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കാണും.
അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച ചെയ്ത് തീരുമാനിക്കും. പ്രതിയിലേക്കെത്താൻ കഴിയുന്ന നിർണായ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. സമഗ്രമായ അന്വേഷണമുണ്ടാകും. ഡി ജി പി ഇന്ന് വൈകീട്ട് കണ്ണൂരിലെത്തും.