LogoLoginKerala

ട്രെയിനിലെ തീവെയ്പ്പ്: പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കസ്റ്റഡിയില്‍

 
train fire suspect

കോഴിക്കോട്-  ട്രെയിനില്‍ തീകൊളുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഉത്തര്‍പ്രദേശ് പോലീസ് കസറ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ പോലീസ് അന്വേഷിക്കുന്ന പ്രതി തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ബുലന്ദ്ഷഹറില്‍നിന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇരുപത്തിയഞ്ചുകാരനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിനായി കേരള പൊലീസ് സംഘം യുപിയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ പ്രതിയെ ചോദ്യം ചെയ്യുകയാണ്. യുപി നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി എന്നയാളാണ് കേസിലെ പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. പിടിയാലിയിരിക്കുന്നത് ഇയാള്‍ തന്നെയാണോ എന്നതിന് സ്ഥിരീകരണമില്ല. 31ന് ഹരിയാനയില്‍ വച്ചാണ് പ്രതിയെന്ന് കരുതുന്നയാളുടെ ഫോണ്‍ ഓഫ് ആയത്. ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്നയാള്‍ ഹരിയാനയില്‍ പോയിരുന്നോ എന്ന് പോലീസ് പരിശോധിക്കുകയാണ്. ഇക്കാര്യം സ്ഥിരീകരിച്ചാലേ കസ്റ്റഡിയിലുള്ളത് പ്രതിയാണെന്ന് സ്ഥിരീകരിക്കാനാകൂ.
പ്രതിയെ ഏത് രാത്രി കണ്ടാലും തിരിച്ചറിയാനാകുമെന്നാണ് ട്രെയിനില്‍ ഇയാളുടെ അടുത്തിരുന്ന് യാത്ര ചെയ്തിരുന്ന റാസിഖ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. മുഖ്യസാക്ഷിയായ റാസിഖും ഇയാളെ തിരിച്ചറിയേണ്ടതുണ്ട്.