LogoLoginKerala

അപകടം; ടിപ്പർ ഡ്രൈവർ തൽക്ഷണം മരിച്ചു

 
Accident
പത്തനംതിട്ട- കോന്നിയിൽ ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ തൽക്ഷണംമരിച്ചു. ചിറ്റാര്‍ മാമ്പാറയിൽ എം.എസ്. മധു(65) ആണ് മരിച്ചത്. സിപിഎമ്മിന്റെ രക്തസാക്ഷി എം.എസ്. പ്രസാദ്, സിപിഎം പെരുനാട് ഏരിയാ സെക്രട്ടറി എം.എസ്. രാജേന്ദ്രന്‍ എന്നിവരുടെ മൂത്ത സഹോദരനാണ് മരിച്ച മധു. ബസ് യാത്രക്കാരായ 12 പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.. ഇതില്‍ ഏഴു പേര്‍ക്ക് സാരമായ പരുക്കുണ്ട്.
ചൊവ്വാഴ്ച രാവിലെ കോന്നി-തണ്ണിത്തോട് റൂട്ടില്‍ കൊന്നപ്പാറ വി.എന്‍.എസ് കോളജിന് സമീപമായിരുന്നു അപകടം. തണ്ണിത്തോട്ടില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ബ്ലൂഹില്‍സ് ബസും ചിറ്റാറിലേക്ക് പോയ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ലോറിയുടെ ക്യാബിനില്‍ കുടുങ്ങിപ്പോയ മധു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നേരത്തേ സിപിഎം ചിറ്റാര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു മധു. നിലവില്‍ പാര്‍ട്ടി അംഗമാണ്.
ചെറിയ കരാർജോലികൾ നടത്തുന്നയാളാണ്. അതിനുള്ള സാധനം വാങ്ങി വരുമ്പോഴാണ് അപകടമെന്ന് പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി..