LogoLoginKerala

ബലമായി ചുംബിച്ച സംഭവം; എറണാകുളം ജനറൽ ആശുപത്രിയിലെ മുൻ ഡോക്ടർക്ക് എതിരെ കേസ്

 
hospital

കൊച്ചി: ലൈംഗിക അതിക്രമ പരാതിയിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മുൻ മേധാവിക്ക് എതിരെ കേസ് എടുത്ത് പോലീസ്. ഡോക്ടർ മനോജിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. 2019 വനിതാ ഡോക്ടറെ കടന്നുപിടിച്ചു എന്ന പരാതിയിലാണ് നടപടി.

ഹൌസർജൻസി ചെയ്യുന്ന സമയത്ത് ബലമായി ചുംബിച്ചുവെന്നാണ് ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. ഇതുസംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് മേധാവിക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ടായിരുന്നു.  

എന്നാൽ പരാതി ശ്രദ്ധയിൽ പെറ്റയുടനെ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടർന് നടത്തിയേ അന്വേഷണങ്ങൾക്ക് ഒടുവിലാൻ ഡോക്ടറിന് എതിരെ കേസ് എടുത്തിരിക്കുന്നത്.