LogoLoginKerala

കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനെയും മകളെയും മർദിച്ച സംഭവം ; നാലാം പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

അഞ്ച് പ്രതികളുള്ള കേസിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ് തിരുവനന്തപുരം : കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനെയും മകളെയും മർദിച്ച സംഭവത്തിൽ നാലാം പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മെക്കാനിക്ക് എസ്.അജിത്കുമാറിനെ കോടതിയിൽ ഹാജരാക്കും. പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. അഞ്ച് പ്രതികളുള്ള കേസിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അഡീഷണൽ സെഷൻസ് കോടതിയാണ് …
 

അഞ്ച് പ്രതികളുള്ള കേസിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്

തിരുവനന്തപുരം : കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനെയും മകളെയും മർദിച്ച സംഭവത്തിൽ നാലാം പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മെക്കാനിക്ക് എസ്.അജിത്കുമാറിനെ കോടതിയിൽ ഹാജരാക്കും. പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. അഞ്ച് പ്രതികളുള്ള കേസിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസം പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു.സംഭവത്തിൽ ഒരു ജീവനക്കാരനെ കൂടി കെ.എസ്.ആ.ര്‍.ടി.സി. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്.അജികുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നാല് ജീവനക്കാരെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.

ആമച്ചൽ സ്വദേശി പ്രേമനനെയാണ് മകളുടെ മുന്നിൽ വച്ച് കെഎസ്ആര്‍ടിസി ജീവനക്കാർ മർദിച്ചത്. മകളുടെ യാത്രാസൗജന്യത്തെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്നാണ് പരാതി. വാക്ക് തർക്കത്തിനിടെ കെഎസ്ആർടിസി ജീവനക്കാർ പ്രേമനെ മർദിക്കുകയായിരുന്നു.