കണ്ണൂരിൽ വീണ്ടും ട്രെയിനിന് നേരെ കല്ലേറ്; ഇത്തവണ കല്ലേറിന്റെ കാരണം അല്പം വിചിത്രം
കണ്ണൂർ: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. സാധനങ്ങൾ വില്പന നടത്തുന്നവർ തമ്മിലുണ്ടായ തർക്കത്തിന് ഇടെയാണ് കല്ലേറ് ഉണ്ടായത്. ഏറനാട് എക്സ്പ്രെസ്സിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ നിലവിൽ രണ്ടുപേരെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ പിടികൂടിയട്ടുണ്ട്.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സാധനങ്ങൾ വിൽക്കുന്ന 2 പേർ തമ്മിൽ ഉണ്ടായ സംഘർഷം രൂക്ഷമായതോടെ ഇരുവരും പരസ്പരം കല്ല് പെറുക്കി എറിയുകയായിരുന്നു. ഈ സമയം അതിലൂടെ പോകുകയായിരുന്ന ഏറനാട് സ്പ്രെസ്സിന് നേരെ കല്ല് വന്ന പതിക്കുകയായിരുന്നു. മറ്റുകല്ലേറിന്റെ രീതി അല്ലങ്കിൽ പോലും രണ്ടുപേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഏറനാട് എക്സ്പ്രെസ്സിന്റെ എ.സി. കോമാച്ചിന്റെ ചില്ലിന് നേരിയ പോറൽ മാത്രമാണ് സംഭവിച്ചിട്ടുള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കണ്ണൂരിൽ ട്രെയിനിന് നേരെ ഉള്ള കല്ലേറ് സ്ഥിരം പ്രവർത്തിയായി മാറിക്കൊണ്ട് ഇരിക്കുകയാണ്. മറ്റൊരു സംഭവത്തിൽ തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വന്ദേ ഭാരത് ട്രെയിനിന് നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞ മലപ്പുറം സ്വദേശിയും അറസ്റ്റിലായി. അറസ്റ്റിലായത് മലപ്പുറം കൊണ്ടോട്ടി പുറക്കൽ സ്വദേശിയ സൈബിസ് ആണ്.സി.ആർ.പി.എഫ് എസ്.ഐ കെ. ശശിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.