എസ് ഐയെ ആക്രമിച്ച കേസ്; കാസർഗോഡ് ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍
Sep 5, 2023, 14:14 IST
കാസർഗോഡ്: എസ് ഐയെ ആക്രമിച്ച മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡൻ റഹ്മാൻ എന്ന അബ്ദുര്‍റഹ്മാൻ അറസ്റ്റില്‍. മഞ്ചേശ്വരം എസ് ഐ. പി അനൂപിനെയാണ് ആക്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഉപ്പള ഹിദായത്ത് നഗറില്‍ പട്രോളിം നടത്തുന്നതിനിടെയാണ് എസ് ഐക്ക് നേരെ ആക്രമണമുണ്ടായത്. ഗോള്‍ഡൻ റഹ്മാൻ ഉള്‍പ്പെട്ട അഞ്ചംഗ സംഘം എസ് ഐയെ ആക്രമിക്കുകയായിരുന്നു.
രാത്രികാല പട്രോളിംഗിനിടെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നോക്കാനെത്തിയ പോലീസ് സംഘത്തോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടാവുകയായിരുന്നു. ഇതിനിടെ സംഘം പോലീസിനെ അക്രമിക്കുകയായിരുന്നു. എസ് ഐയുടെ കൈക്ക് പരുക്കേറ്റിരുന്നു. അക്രമത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു. അക്രമികളുടെ കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിരുന്നു.