LogoLoginKerala

ജഡ്ജിക്കെതിരെ ലൈംഗിക ആരോപണം, ചേംബറില്‍ വെച്ച് കടന്നു പിടിച്ചെന്ന് അഭിഭാഷക

 
court

കൊച്ചി- ജില്ലാ ജഡ്ജിക്കെതിരെ ലൈംഗിക ആരോപണവുമായി യുവ അഭിഭാഷക. കവരത്തി ജില്ലാ ജഡ്ജി അനില്‍ കുമാറിനെതിരെ പരാതിയുമായി ലക്ഷദ്വീപില്‍ നിന്നുള്ള അഭിഭാഷകയാണ് രംഗത്തുവന്നത്. ചേംബറില്‍ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. പുറത്തുപറയാതിരുന്നാല്‍ കേസുകളില്‍ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും ഹൈക്കോടതി റജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. സംഭവത്തില്‍ ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ പ്രതിഷേധിക്കും
മാര്‍ച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് പരാതി നല്‍കിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്ക് വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതു തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തില്‍ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നേരിടാനാണ് തീരുമാനം.
മുഹമ്മദ് ഫൈസല്‍ എം പിക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് അദ്ദേഹത്തെ അയോഗ്യനാക്കുന്നതിന് വഴിയൊരുക്കിയ ജഡ്ജിയാണ് അനില്‍കുമാര്‍.