LogoLoginKerala

ചാനല്‍ അവതാരകയെ വിവാഹവാദ്ഗാനം നല്‍കി പീഡിപ്പിച്ച് കാറുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍

 
sexualassault

കൊച്ചി-യൂട്യൂബ് ചാനല്‍ അവതാരകയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. തൃശ്ശൂര്‍ ജില്ലയില്‍ പീച്ചി ഡാമിന് സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ വീട്ടില്‍ നിതിന്‍ പോള്‍സണ്‍(33) എന്നയാളാണ് ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്.
കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനല്‍ അവതാരികയുമായ യുവതിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് കൊച്ചിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലിയെടുത്ത് വരുന്ന പ്രതി ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി തൃപ്പൂണിത്തുറയില്‍ ഒരു ഫ്‌ലാറ്റില്‍ എത്തിച്ച് പിഡിപ്പിക്കുകയും പിഡന ശേഷം യുവതിയുടെ കാറുമായി ഫ്‌ലാറ്റില്‍ നിന്നും കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച വിവരമറിഞ്ഞ പ്രതി ഒളിവില്‍ പോയി. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഹില്‍ പാലസ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തിത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.