യുവതിക്കെതിരെ പീഢനശ്രമം, സിനിമാ താരത്തിനെതിരെ കേസ്
Updated: May 1, 2023, 13:33 IST
കാസര്‍കോട് - അഭിനയമോഹവുമായി എത്തിയ യുവതിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സിനിമാ താരത്തിനെതിരെ പോലീസ് കേസെടുത്തു. മുന്‍ വിജിലന്‍സ് ഡി.വൈ.എസ്.പി തൃക്കരിപ്പൂര്‍ സ്വദേശിയായ വി.മധുസൂദനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. നടന്‍ കൂടിയ മധുസൂദനന്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ഹൃസ്വ ചിത്രത്തില്‍ അഭിനയിക്കാനാണ് യുവതി കാസര്‍കോട്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം. ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.