LogoLoginKerala

ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി, മറുനാടന്റേത് തെറ്റായ മാധ്യമ മാതൃകയെന്ന് കോടതി

 
Marunadan
കൊച്ചി - അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ ആവശ്യം കീഴ്‌കോടതിക്ക് പിന്നാലെ ഹൈക്കോടതിയും തള്ളി. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്‍ സ്‌കറിയയുടേതെന്നും കോടതി വിമര്‍ശിച്ചു. പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് വി ജി അരുണിന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയാന്‍ വിസമ്മതിച്ച കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയത്. മറുനാടന്റെ അപകീര്‍ത്തികരമായ വ്യാജവാര്‍ത്തക്കെതിരെ കുന്നത്ത്‌നാട് എം എല്‍ എ പി വി ശ്രീനിജന്റെ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരായി ചിത്രീകരിച്ച വീഡിയോ ഉള്‍പ്പെടെ പരിശോധിച്ചതിനു ശേഷമേ തീരുമാനമെടുക്കൂ എന്നും കോടതി പറഞ്ഞു.