ബെംഗളൂരുവില്‍ സീരിയല്‍ കില്ലര്‍? റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളിലാക്കി സ്ത്രീയുടെ മൃതദേഹം

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ എസി റെയില്‍വേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയില്‍വേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയില്‍ വീപ്പയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 31നും 35നും ഇടയില്‍ പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് പൊലീസ് അറിയിച്ചു. ട്രെയിനിലാണ് മൃതദേഹം എത്തിച്ചതെന്നാണ് സംശയിക്കുന്നത്.
ഡിസംബറില്‍ ബൈപ്പനഹള്ളിയിലും ജനുവരിയില്‍ യശ്വന്ത്പുരയിലും സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.മൂന്നു മൃതദേഹങ്ങളും 30 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളുടേതാണ്‌ബൈപ്പനഹള്ളിയില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളിലെ കംപാര്‍ട്ടുമെന്റിനുള്ളിലാണ് മൃതദേഹം കണ്ടത്. യന്ത്വന്ത്പുര റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരേ കണ്ണിയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. തിങ്കളാഴ്ച മൂന്നു പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.