LogoLoginKerala

ഇ ഡിക്കെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍, വാദിക്കാന്‍ റോത്തഗി

 
santiago martin


കൊച്ചി- ലോട്ടറി മാഫിയ തലവനായ സാന്റിയാഗോ മാര്‍ട്ടിന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടുത്ത ദിവസം വാദം കേള്‍ക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആണ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരാകുന്നത്.

തന്റെ ഉടമസ്ഥതയിലുള്ള 457 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി റദ്ദാക്കണമെന്നാണ് സാന്റിയാഗോ മാര്‍ട്ടിന്റെ ആവശ്യം. സ്വത്ത് മരവിപ്പിച്ച ഇഡി നടപടിയുടെ രേഖകള്‍ ഹൈക്കോടതി പരിശോധിക്കണം. ഏകപക്ഷീയ നടപടികളാണ് അന്വേഷണ ഏജന്‍സി സ്വീകരിച്ചതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ അവരുടെ അധികാര പരിധിയില്‍ വരുന്നതല്ല എന്നും മാര്‍ട്ടിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമം അനുസരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കോയമ്പത്തൂരിലെ ഫ്യൂചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസ് അടക്കമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഇടക്കാല ഉത്തരവ് വഴി സ്റ്റേ ചെയ്യണം എന്നുമാണ് സാന്റിയാഗോ മാര്‍ട്ടിന്റെ ആവശ്യം.