LogoLoginKerala

പാനൂർ കൊലപാതകം ; വിഷ്ണുപ്രിയയുടെ കഴുത്തിലെ ഞരമ്പുകൾ അറ്റുപോയ നിലയിലായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 
പാനൂർ കൊലപാതകം ; വിഷ്ണുപ്രിയയുടെ കഴുത്തിലെ ഞരമ്പുകൾ അറ്റുപോയ നിലയിലായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വിഷ്ണുപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചു. അൽപസമയത്തിനകം വീട്ടുവളപ്പിൽ സംസ്കരിക്കും

കണ്ണൂർ : കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വിഷ്ണുപ്രിയയുടെ കഴുത്തിലെ ഞരമ്പുകൾ അറ്റുപോയ നിലയിലായിരുന്നുവെന്നും കഴുത്ത് വേർപെടാറായ അവസ്ഥയിലായിരുന്നുവെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതുകൂടാതെ കാലിലും കയ്യിലും മാറിലും ആഴത്തിൽ വെട്ടേറ്റ മുറിവുകളുമുണ്ട്.

അതേസമയം, വിഷ്ണുപ്രിയയുടെ തല അറുത്തെടുത്ത് പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കാണിച്ച് അയാളെയും കൊല ചെയ്യാനായിരുന്നു ശ്യാംജിത്തിൻ്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. തല അറുത്തെടുക്കാനായി ഇയാൾ ഓൺലൈൻ വഴി ചെറിയ വുഡ് കട്ടർ വാങ്ങിയിരുന്നു. എന്നാൽ അതിൻ്റെ ബ്ലേഡ് പ്രവർത്തിക്കാതെ വന്നപ്പോഴാണ് ഇരുമ്പിൻ്റെ ചെറിയ ഉളി വാങ്ങിയത്. ഇതുകൊണ്ട് കുത്തി എല്ലുകൾ പൊട്ടിച്ച ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു പദ്ധതി. എന്നാൽ കഴുത്ത് വേർപെടുത്താൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് പുറത്ത് കടന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി.

വിഷ്ണുപ്രിയയുടെ മൃതദേഹം വീട്ടിലെത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ വന ജനാവലിയാണ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. മൃതദേഹം അൽപസമയത്തിനകം വീട്ടുവളപ്പിൽ സംസ്കരിക്കും.